NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേപ്പ് എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു.
വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29ന് ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ 10ന് മലയാളത്തിലും വൈകുന്നേരം നാലിന് ഇംഗ്ലീഷിലും നടത്തപ്പെടുന്നു.
കൂടാതെ രാവിലെ എട്ടിന് വൈകുന്നേരം 5.30നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ രണ്ടിന് പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6.30ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകുന്നേരം കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും.
ഏപ്രിൽ നാലിന് ശനിയാഴ്ച 8.15ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമങ്ങൾ നടക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ, ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും നടക്കുന്നതാണ്.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു.
കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്ഠിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും പബ്ലിക് റിലേഷൻ ഓഫീസറായി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്മസിനോട് അനുബന്ധിച്ച് പൊതുവായ ക്രിസ്മസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ഈ മാസം 21ന് രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേർന്ന് വിപുലമായ പൊതുവായ കരോൾ ആഘോഷങ്ങൾ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കരോൾ ഗാനാലാപനവും വൈവിധ്യമാർന്ന വിനോദപരിപാടികളും സംഘടിപ്പിക്കും. ക്രിസ്മസിനൊരുക്കമായി ഇടവക തലത്തിൽ മികച്ച പ്രാർഥനാമുറി, പുൽക്കൂട്, ക്രിസ്മസ് അലങ്കാരങ്ങൾ എന്നിവയ്ക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) യൂണിറ്റിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് "സിഎംഎൽ - അരോഹ 25' എന്ന കാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ, ദേവാലയത്തിന്റെ ഹോൾവേയിൽ സജീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ ഡിസംബർ ഏഴ് മുതൽ നിക്ഷേപിച്ചു തുടങ്ങി. ഈ പദ്ധതിയുടെ ഭാഗമായി 21ന് ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ സിഎംഎൽ കുട്ടികൾ സന്ദർശിച്ച് ക്രിസ്മസ് കാരളുകൾ ആലപിക്കുകയും അവർ തയാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
ഇതോടൊപ്പം ഫാമിലി ഗ്രീറ്റിംഗ് കാർഡ് മേക്കിംഗ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. മിഷൻ ലീഗ് യൂണിറ്റ് വിതരണം ചെയ്ത പ്ലെയിൻ കാർഡ് കിറ്റുകൾ കുടുംബങ്ങൾ ചേർന്ന് സൃഷ്ടിപരമായതും അർഥവത്തരുമായ രീതിയിൽ തയാറാക്കി സിഎംഎൽ ബോക്സിൽ നിക്ഷേപിക്കുന്ന കുടുംബങ്ങൾക്ക് ക്രിസ്മസ് രാത്രി പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
“സ്നേഹവും ദയയും ഒരിക്കലും പാഴാകുന്നില്ല; അവ എപ്പോഴും മാറ്റം സൃഷ്ടിക്കുന്നു” എന്ന പ്രമേയത്തോടെ സിഎംഎൽ സെക്രട്ടറി ഷോബിൻ കണ്ണമ്പള്ളി മാതാപിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ കാരുണ്യ പ്രവർത്തനത്തിൽ എല്ലാ കുട്ടികളെയും സജീവമായി പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22ന് ആരംഭിച്ച, ഒമ്പത് ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം, 30ന് തിരുനാൾ കൊണ്ടാടി.
25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ഷിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. ഏബ്രഹാം കളരിക്കലായിരുന്നു.
NRI
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴ് വരെ എട്ടു നോമ്പ് കൺവൻഷൻ ആചരിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയും തുടർന്ന് മധ്യസ്ഥ പ്രാർഥനയും കൺവൻഷൻ പ്രസംഗവും ഉണ്ടായിരിക്കും.
അവസാന പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഏഴിന് വൈകുന്നേരം 5.30ന് മൂന്നിന്മേൽ കുർബാനയും റാസയും ഉണ്ടായിരിക്കും. തുടർന്ന്, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.
സമീപ ഇടവകളായ സെന്റ് മേരീസ് ക്നാനായ ഇടവകയുടെയും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെയും സഹകരണത്തോടു കൂടിയാണ് എട്ടുനോമ്പ് നടത്തപ്പെടുന്നത്.
കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ഡോ. ജോസഫ് വര്ഗീസ് അറിയിച്ചു.
NRI
ന്യൂയോർക്ക്: വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയത്തിൽ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിക്കുന്നു.
31ന് വൈകുന്നേരം ആറിന് പെരുന്നാൾ കൊടിയേറ്റവും തുടർന്ന് സന്ധ്യാ പ്രാർഥനയും അതിനുശേഷം റവ. ഫാ. ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും.
പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർഥനകളും എല്ലാ ദിവസവും നടത്തപ്പെടും.
പ്രധാന പെരുന്നാൾ സെപ്റ്റംബർ ആറിന് രാവിലെ ഒമ്പതിനുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബാനയും പ്രത്യേക മധ്യസ്ഥ പ്രാർഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാവരെയും പ്രാർഥാനപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ് സക്കറിയ (വികാരി) - 516 884 3994, ജിനു ജോൺ (സെക്രട്ടറി) - 917 704 9784, ലവിൻ കുര്യാക്കോസ് (ട്രഷറർ) - 917 754 5456.
പള്ളിയുടെ വിലാസം: 262-22 Union Turnpike, Glen Oaks, New York, 11004.